'അർജന്‍റീനയുടെ കളിയാണ്, സ്കൂൾ നേരത്തെ വിടണം'; നിവേദനവുമായി  സ്കൂളിലെ കുട്ടി ഫാൻസ്


 അർജന്‍റീനയുടെ കളികാണാനായി സ്കൂൾ നേരത്തെ വിടണമെന്ന്  നിവേദനം നൽകിയിരിക്കുകയാണ് കോഴിക്കോട് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ അർജന്‍റീന ഫാൻസ്. 

ഇന്ത്യൻ സമയം മൂന്നരക്ക് നടക്കുന്ന കളികാണാനായി ക്ലാസ് മൂന്നുമണിക്ക് വിടണമെന്നാണ് ഈ കുട്ടി ഫാൻസിന്‍റെ ആവശ്യം.


'ലോകകപ്പ് പശ്ചാത്തലത്തിൽ നാളെ 3.30ന് നടക്കുന്ന അർജന്‍റീന, സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാൽ അർജന്‍റീനയെ സ്നേഹിക്കുന്ന ഞങ്ങൾക്ക് ആ ഒരു മത്സരം കാണൽ അനിവാര്യമായി തോന്നുന്നു. 

അതിനുവേണ്ടി നാളെ മൂന്നുമണിക്ക് മത്സരം വീക്ഷിക്കാൻ വേണ്ടി സ്കൂൾ വിടണമെന്ന് അഭ്യർഥിക്കുന്നു. ' എന്നാണ് നിവേദനത്തിന്‍റെ പൂർണരൂപം. 



Below Post Ad