ചങ്ങരംകുളം:പാവിട്ടപുറത്ത് കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്കേറ്റു.ചേറ്റുവ സ്വദേശികളായ പണിക്കവീട്ടിൽ കുറുപ്പത്ത് അബ്ദുൽ റസാക്ക് പണിക്കവീട്ടിൽ കുറുപ്പത്ത് ഉബൈദ്. പെരുമ്പാവൂർ സ്വദേശി സാദിക്ക് മൻസിൽ അബ്ദുൽ ഹമീദ്.വെളിയംകോട് സ്വദേശികളായ രാരുവളപ്പിൽ അബ്ദുൽ ലത്തീഫ്.വലിയകത്ത് ഗഫൂർ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ചങ്ങരംകുളം കുന്നംകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പാവിട്ടപ്പുറം സെന്ററിൽ വ്യാഴാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് അപകടം.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു