മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു.
എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.
നേരത്തെ യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇക്കഴിഞ്ഞ 17 ാം തിയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്