മിൽമ പാലിന് നാളെ മുതൽ ആറുരൂപ കൂടും | KNews


 

തിരുവനന്തപുരം: മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്മേൽ വർധിപ്പിച്ച പാൽവില വ്യാഴാഴ്ചമുതൽ പ്രാബല്യത്തിലാകും.

 ലിറ്ററിന്‌ ആറുരൂപയാണ് ഓരോ ഇനത്തിനും കൂടുക. കൂടുതൽ വിൽക്കുന്ന നീല കവർ (ടോൺഡ്) പാലിന് ലിറ്ററിന് 52 രൂപയാകും. 46 രൂപയായിരുന്നു പഴയവില.

നിലവിലെ വിലയെക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കൂടുതലായി കർഷകന് ലഭിക്കുക. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപവരെ കർഷകന് ലഭിക്കും. വെണ്ണ, നെയ്യ്, കട്ടിമോര് തുടങ്ങിയവയ്ക്കും വിലകൂടും.

ഡിസംബർ ഒന്നുമുതൽ കവറിൽ പുതുക്കിയവില പ്രിൻറ് ചെയ്യുമെന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മാനേജിങ് ഡയറക്ടർ ഡി.എസ്. കോണ്ട അറിയിച്ചു.

Below Post Ad