കൂറ്റനാട് സ്കൂട്ടറും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്

 


കൂറ്റനാട്: കൂറ്റനാട്-തണ്ണീർക്കോട് പാതയിൽ ആലപ്പറമ്പിനടുത്ത് സ്കൂട്ടറും ടെമ്പോ വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതരപരിക്ക്.

പെരുമണ്ണൂർ സ്വദേശി മുഹമ്മദ് ആദിൽ (19), കൂറ്റനാട് സ്വദേശി മുഹമ്മദ് അൻസിൽ (18) എന്നിവർക്കാണ് പരിക്കേറ്റത്.

പെരുമണ്ണൂരിൽനിന്ന് കൂറ്റനാട്ടേക്ക് പോവുകയായിരുന്ന സ്കൂട്ടറും കൂറ്റനാട്ടുനിന്ന് എടപ്പാൾ ഭാഗത്തേക്ക് ടയർ കയറ്റിവന്ന ടെമ്പോയുമാണ് കൂട്ടിയിടിച്ചത്.

ചൊവ്വാഴ്ച രാത്രി 9.30-നാണ് അപകടം നടന്നത്. ഇരുവരെയും കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരുടെയും എല്ലുകൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് വിവരം. വിദഗ്‌ധപരിശോധനക്കായി അത്യാഹിതവിഭാഗത്തിലേക്ക്‌ മാറ്റി.

ടെമ്പോയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കേറ്റില്ല. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി.

Below Post Ad