ക്യാൻസർ രോഗം ബാധിച്ച് മരണപ്പെട്ട മകളെക്കുറിച്ച്  ഉമ്മയുടെ കണ്ണീരണിയിക്കുന്ന കുറിപ്പ്



അസ്സലാമു അലൈകും

എന്റെ  ഷിഫു  😇...   ഇന്ന് അവളുടെ    ഏഴാണ്... കഴിഞ്ഞ   ഈ   ദിവസം   അവളെന്റെ  കൂടെ ഉണ്ടായിരുന്നു... ഓർക്കുമ്പോൾ തന്നെ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ

 💔...ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഭീതിയുടെ കരങ്ങൾ എന്നെ വലിഞ്ഞു മുറുക്കുന്നു ...   ഈ  ചെറു  പ്രായത്തിനിടയിൽ ദുനിയാവിൽ വെച്ച് തന്നെ ഇത്രയൊക്കെ  ന്റെ കുട്ടി സഹിച്ചല്ലോ..

അൽഹംദുലില്ലാഹ്.. പടച്ചോൻ   ആവോളം  ക്ഷമ അവൾക്  കൊടുത്തു☺️.  എന്നും  അവളുടെ  അസുഖം  അവൾക് .. cancer   നെ  ഒരു  ജലദോഷപനി   പോലെ   കണ്ടാൽ  മതി   എന്ന്  പറയുമായിരുന്നു. ഇനി എനിക്ക് എത്ര അസുഖം വന്നാലും  chemo  വേണ്ട  ട്ടോ   എന്റെ  അസുഖം ഞാൻ സഹിച്ചോളാം എന്നും പറയുമായിരുന്നു .. ആരും  അവളെ   കുറിച് വേദനിക്കുന്നതോ   ടെൻഷൻ   ആവുന്നതോ  അവൾക് ഇഷ്ടമല്ലായിരുന്നു . 

ഡിഗ്രി  ഫസ്റ്റ് sem എക്സാമിന്   അൻവാറിൽ  പോയി വന്നപ്പോഴാണ്  ആദ്യമായി കാലിൽ നീര് വന്നത്   അപ്പൊ  ഉമ്മ ചോദിച്ചു -" ഷിഫോ.. ഇമ്മമ്മന്റെ കുട്ടിക്ക്  നടക്കാൻ  വെയ്ക്കോ " അപ്പൊ ഒരു പുഞ്ചിരിയോടെ സോഫയിൽ നിന്ന് എണീറ്റ്  കുറച്ച്  സ്പീഡിൽ  അവൾ നടന്നു കാണിച്ചു  കൊടുത്തു.  ഉമ്മ അടുത്തിന്ന്  പോയപ്പോൾ  എന്നോട്   പറയാ    എന്നെകൊണ്ട്  വെയ്ച്ചിട്ടൊന്നും അല്ല  അല്ലെങ്കിൽ  ഇമ്മമ്മ   ബേജാറാവും ന്ന്...🥺

 Cancer treatment  ന്   വരുന്നവർക്ക്  ഹോസ്പിറ്റലിൽ കൗൺസിലിംഗ് കൊടുക്കും. അവളുടെ  കൗൺസിലർ   പറയുമായിരുന്നു  അവൾക് ഒരു കൗൺസിലിംഗ് ന്റെയും ആവിശ്യമില്ല  എന്ന്. അത്രക്ക് ധൈര്യമായിരുന്നു അവൾക്ക്.🤍

ഞാൻ ഒരിക്കലും അവളെ ഒരു വലിയ രോഗി ആയി കണ്ടിട്ടില്ലായിരുന്നു. എന്റെ വിഷമങ്ങളൊന്നും ഞാൻ അവളെ അറിയിച്ചിരുന്നില്ല (അവളുടെ  രോഗം കാരണംഉള്ള വിഷമങ്ങൾ )....ഹോസ്പിറ്റൽ  യാത്രകളെ  ഞങ്ങൾ  ഒരു ട്രിപ്പ്‌ പോകുന്ന മൂഡിലായിരുന്നു  കണ്ടിരുന്നത്.

ഡോക്ടർ  പെട്ടന്ന് സർജറി   വേണം എന്ന് പറഞ്ഞ  ദിവസം    ഓപ്പറേഷൻ തിയേറ്ററിനു മുന്നിലൂടെ  നടക്കുമ്പോൾ  ഞാൻ  പറഞ്ഞു  ഓപ്പറേഷൻ തിയേറ്റർ കാണുമ്പോഴേക്  പേടി ആവുന്നു എന്ന്  നിങ്ങൾ ക്കല്ലല്ലോ എനിക്കല്ലേ ഓപ്പറേഷൻ  മിണ്ടാതെ അവിടെ ഇരുന്നോളി എന്നായിരുന്നു  അതിനുള്ള മറുപടി.

നീ  സ്ട്രോങ്ങ്‌ ആവണം   എന്ന്   ഡോക്ടർ എപ്പോഴും അവളോട് പറയുമായിരുന്നു. അവസാനം   വരെ  സ്ട്രോങ്ങ്‌ ആയിരുന്നു അവൾ.💪🥺

കുട്ടികളോടും  കൂട്ടുകാരികളോടും  അവളുടെ  ടീച്ചേർസ് നോടും കൂടെ  ചിലവാക്കുന്ന സമയങ്ങൾ അവൾക്ക് ഒത്തിരി പ്രിയപ്പെട്ടതായിരുന്നു💕...

 ഹലീമ  ടീച്ചർ  ആണെന്റെ റോൾ മോഡൽ  പക്ഷെ   ടീച്ചർ ന്റെ അടുത്തൂടെപോലും എത്താൻ കഴിയൂല  എന്നൊക്കെ പറയുമായിരുന്നു...

ചെറിയ  മക്കളെന്നു വച്ചാൽ അവൾക്ക് ജീവനായിരുന്നു...

അവളുടെ സന്തോഷവും സമാധാനവും  മരുന്നും ഒക്കെ കുഞ്ഞുമക്കളായിരുന്നു... ഇപ്പോഴും  ഈ  വീടിന് ചുറ്റും അവളെന്നെ വിളിച്ചു നടക്കുന്നുണ്ട്..എനിക്കാണെങ്കിൽ  എല്ലാ കാര്യങ്ങളും അവളോട്  പറയും  വേണം...പ്രയാസള്ള  കാര്യങ്ങളാണെങ്കിൽ  പറയും   "ഇങ്ങളൊന്ന് മിണ്ടാതെ നിന്നാണി പടച്ചോൻ ഒരു വഴി കാണിച്ചു തരും ന്ന്"🥺.

  അവളുടെ  അമ്മായികളും കുട്ടികളും  എപ്പോഴും  വരണമായിരുന്നു   അവൾക്... എന്നിട്ട് ഉറക്കമില്ലാതെ   വർത്താനം പറഞ്ഞിരിക്കുക  അല്ലെങ്കിൽ എങ്ങോട്ടെങ്കിലും പോവാൻ തിരക്ക് കൂട്ടുക   കുറച്ച് സെൽഫി എടുക്കൽ ഇതൊക്കെ ആയിരുന്നു അവൾ കണ്ടെത്തിയിരുന്ന സന്തോഷങ്ങൾ.... എഴുതിയാലും   എഴുതിയാലും  തീരൂല   ന്റെ കുട്ടിനെ പറ്റി 😢😢😢🤲🏻🤲🏻🤲🏻.ഇവിടെ  10   പേരക്കുട്ടികളാണുണ്ടായിരുന്നത്  അതിൽ   2  പേരാണ്  പെൺകുട്ടികൾ  അഫിയും  ശിഫ യും .. 40 ദിവസം  മാത്രം വ്യത്യാസത്തിൽ ആണ്  അവരുടെ   ജനനം   അത്  കൊണ്ട് തന്നെ  രണ്ടാളും നല്ല കൂട്ടാണ് ഇപ്പൊ ഇവിടെ അഫി  ഒറ്റക്കായി  കൂട്ടിന് ആളില്ലാതെ  അവളിവിവിടെയും ന്റെ കുട്ടി ഖബ് റിലും 🥀...

ഓഗസ്റ്റ്  മുതൽ  അസുഖം ചെറുതായിട്ട് കൂടി വരികയായിരുന്നു  ഞാൻ ടീച്ചേർമാരോടും ഉസ്താദ് മാരോടും പറയും - "അസുഖം കൂടുതലാവുന്നുണ്ട് ദുആ ചെയ്യണേ.."  എന്ന് 

 അവർ   പറയും  - "പറയോന്നും  വേണ്ട ഉമ്മാ.. എപ്പോഴും ദുആയിൽ ഉണ്ട്" എന്ന്..

അതൊക്കെ ആയിരുന്നു എന്റെ സമാദാനവും  ധൈര്യവുമൊക്കെ.

പിന്നെ  അധ്യാപകരും കൂട്ടുകാരും എന്താ നിന്റെ അവസ്ഥ എന്ന്  ചോദിച്ചാൽ  പ്രയാസത്തിലാണെങ്കിലും അവൾ പറയും   അൽഹംദുലില്ലാഹ്  റാഹത്താണ്  എന്ന്.

 ഓഗസ്റ്റ്  ആദ്യം ഒരു  ദിവസം ഞാനും  അവളും   പാങ്ങിൽ നിന്ന്  കൊഴിഞ്ഞിൽക്ക്    പോവുകയായിരുന്നു. യാത്രക്കിടയിൽ അവളെന്നോട്  പറഞ്ഞു  -  "അഥവാ  ഞാൻ  മരിച്ചാൽ നിങ്ങൾ  ന്റെ  മയ്യിത്ത്  കുളിപ്പിച്ചോണ്ടി "ന്ന് .

ചിരിച്  കൊണ്ടാണ് അവളത് പറഞ്ഞതെങ്കിലും  എന്റെ നെഞ്ചിനുള്ളിൽ ഒരു  കാളൽ💔 ..

 എന്താ  നീ   പറയുന്നത്   ന്ന് പറഞ്ഞപ്പോൾ  അവൾ  പറയാ   ഇതെന്റെ  ഒരു  വസ്വിയതാണ്   എന്ന്. പിന്നെ  എന്റെ  1 മാസത്തെ നിസ്കാരവും ഉണ്ട് അതും  വീട്ടികൊണ്ടി  എന്ന്. ഞാൻ  പറഞ്ഞു  ഷിഫോ    ഇജ്ജ്   ഇങ്ങനത്തെ  വസിയതൊന്നും  തരല്ലേ  ഇന്ക്  മയ്യിത്ത്  കുളിപ്പിക്കാനൊന്നും  അറിയൂല ന്ന്   അപ്പൊ  ന്നോട്  പറഞ്ഞു   അങ്ങനെ തന്നെ  ആണ്  പഠിക്കാ ന്ന്..

 നിനക്ക്  അറിയോ  ന്ന് ചോദിച്ചപ്പോൾ  പറഞ്ഞു   അബ്റാറിൽ നിന്ന്  ഹസ്ന   ടീച്ചർ  പഠിപ്പിച്ചു തന്നിരുന്നു.. അന്ന്  ഞാൻ ആണ്  മയ്യിത്ത്  ആയി  കിടന്നത് ..അത് കൊണ്ട്  കുറച്ചൊക്കെ അറിയാം  ന്ന്...

നിന്റെ  നിസ്കാരങ്ങൾ  ഒന്നും നീ   എന്നെ  ഏല്പിച് മരിക്കണ്ട  നീ   തന്നെ  വീട്ടിക്കൊ  എന്ന് ഞാനും  പറഞ്ഞു   ആ നിസ്കാരങ്ങൾ  ഒക്കെ  അവൾ തന്നെ വീട്ടിയി രുന്നു...   അൽഹംദുലില്ലാഹ് 😢🤲🏻🤲🏻

 എപ്പോഴും   പുഞ്ചിരി  ആയിരുന്നു  മുഖത്ത്   ആര്  എന്ത് പറഞ്ഞാലും  ഒന്ന് ചിരിക്കും...  അത്ര  തന്നെ!

 കുറച്ച്  കൂടുതൽ   സമയം  ഫോണിൽ   ഇരിക്കുന്നത്  കണ്ടാൽ  ഞാൻ  ചോദിക്കും  ഇന്നെന്താ  എന്ന് അപ്പൊ പറയും   ഇന്ന്  waffiyya  യിൽ ലീവ് ആണെന്ന്  അപ്പൊ  ആ  മുഖത്തുള്ള  ഒരു സന്തോഷം   കാണേണ്ടത്  തന്നെ🥰🥺 കൂടെപ്പിറപ്പീങ്ങളെ  കണ്ട    സന്തോഷം  ❤‍🩹🫂 അൽഹംദുലില്ലാഹ് ...

 ഒരു  ദിവസം  സുമയ്യ  ടീച്ചറെ  കൂട്ടിലങ്ങാടി  വെച്ച്  കണ്ടു    ദൂരെ   നിന്നാ  കണ്ടത്   ടീച്ചർ  പർദ്ദ ക്കും ഹിജാബിനും ഉള്ളിലായിട്ടുപോലും  ഉമ്മാ  ആ   പോവുന്നത്  സുമയ്യ  ടീച്ചറാ.....😭😭😭😭

 പിന്നെ  രണ്ടു കാലിലേക്കും  നീര്  വരാൻ   തുടങ്ങിയപ്പോൾ    ഞാൻ  പറഞ്ഞു  ഷിഫോ   മറ്റേ കാലിലേക്കും  നീര്  വരാൻ   തുടങ്ങിയല്ലോ   എന്ന്  അപ്പൊ  പറയാ   ന്റെ  കുട്ടി -" ഉമ്മാ  രണ്ട്  കാൽ ഇല്ലാത്തവർ  ഇല്ലേ... 😢😢  എന്റെ  അസുഖം  എനിക്ക്  പ്രയാസമായി   എന്ന്  തോന്നുമ്പോഴൊക്കെ   എന്റേതിലേറെ   കഷ്ടപ്പെടുന്നവരെ   അള്ളാഹു എനിക്ക് മുന്നിൽ കാണിച്ചു തരും" എന്ന് 🤲🏻🤲🏻

ലാസ്റ്റ്  M  V R  ൽ    അഡ്മിറ്റായപ്പോൾ   തീരെ   സുഖമില്ലാത്ത  അവസ്ഥ യിൽ  ആയിരുന്നു .. അവൾക്  ഒന്ന് ശെരിക്ക്  കിടക്കണമെങ്കിൽ   പോലും സ്വയം സാധിക്കാത്ത അവസ്ഥ..   ഞാൻ  പറഞ്ഞു : "ആണുങ്ങളെ   കൊണ്ട്  ഒന്ന് പിടിപ്പിക്കാം..  നിനക്ക്  ഒന്ന് ശെരിക്ക്  കിടക്കാന്..

അത് കേട്ട ഉടനെ അവളെന്റെ  മുഖത്തേക്ക്  ഒരു  നോട്ടം നോക്കി ...  "വേണ്ട.. അവരൊക്കെ  അന്യരാണ്   തൊട്ടാൽ  വുളു മുറിയുന്നവരാണ്"  ..

നാഫിആയ ഇല്മിന്റെ പുറംതള്ളലുകൾ..😢

ചെറിയ കുട്ടികളെ പോലെ എപ്പോഴും  ഞാൻ  അടുത്ത്  വേണമായിരുന്നു അവൾക്ക്.

"എന്നെ ഉറക്കി തരി " എന്നാണ്   എന്നോട്   പറയാ..🥺  എപ്പോഴും   അവളുടെ കൂടെ   ഇരിക്കണം🫂.   എന്റെ  കഴിവിന്റെ  പരമാവധി  ഞാൻ  ചെയ്തു    എന്നാണ്  എന്റെ  വിശ്വാസം  .

പിന്നെ  19  ശനി    മഗ്‌രിബിനോട്  അടുത്ത്   ചില   പ്രയാസങ്ങൾ  തോന്നി.   ഹോസ്പിറ്റലിൽ  കൊണ്ട്  പോവാൻ  എനിക്ക് പേടിയായിരുന്നു. എന്റെ കുട്ടിനെ അവർ  ഐ സി യു  വിലേക്ക്  മാറ്റിയാൽ  എനിക്ക്  പിന്നെ കാണാൻ  കിട്ടിയില്ലെങ്കിലോ🥺    മലപ്പുറം  സഹകരണ   ഹോസ്പിറ്റലിൽ  അഡ്മിറ്റാക്കി . അവസാനം   വരെ   അവളോട്  കൂടി  ഇരിക്കാൻ   കഴിഞ്ഞു   അൽഹംദുലില്ലാഹ്..🥀

 അസ്മാഹുൽ ഹുസ്ന വലിയ ഇഷ്ടായിരുന്നു അവൾക്✨

ഞാൻ എന്റെ ഉമ്മയോട് അവൾക്ക് അസ്മാഹുൽഹുസ്ന ചൊല്ലിക്കൊടുക്കാൻ ആവശ്യപ്പെട്ടു. എന്ത് പ്രയാസം ഉണ്ടായാലും അവൾ പറയും "ഇമ്മമ്മ...  അസ്മാഹുൽ ഹുസ്ന ഓതി ഊതി  തരി.."എന്ന്.

 ഉമ്മ അവൾ കേൾക്കേ ആണ് ഓതിയത് .എന്റെ  കുട്ടി  കലിമ  ചൊല്ലി കൊടുത്തപ്പോൾ  ഉച്ചരിക്കുന്നുണ്ടായിരുന്നു  🥺

അൽഹംദുലില്ലാഹ് ♥️    പടച്ചോൻ   സ്വീകരിക്കട്ടെ

മരണം   അടുത്ത  സമയത്ത്   എന്റെ  അമ്മായിയും   നാത്തൂനും   അടുത്തുണ്ടായിരുന്നു.  അവർ  ചോദിച്ചു   അവളുടെ  കണ്ണ്  അടച്ചു പിടിക്കാൻ  നിനക്ക്  ധൈര്യം ഉണ്ടോ? എന്ന് 

 എനിക്ക്   എന്റെ  റബ്ബ്  തന്ന   ധൈര്യം  ഉണ്ടായിരുന്നു  എല്ലാത്തിനും.

ഹോസ്പിറ്റലിൽ  നിന്ന്  വീട്ടിലേക്ക് ആംബുലൻസ് ൽ   കേറ്റിയപ്പോൾ ഞാൻ  പറഞ്ഞു  ന്റെ  കുട്ടിന്റെ  കൂടെ    എനിക്കിരിക്കണം എന്ന്  അങ്ങനെ  ആമ്പുലൻസിലും  ഞാൻ കേറി   ഹോസ്പിറ്റലിൽ  നിന്ന്  ഒരു സ്കാനിങ്ങിന്  കൊണ്ടുപോവുമ്പോൾ  സിസ്റ്റർ മാരോട് ചോദിക്കും ന്റെ കൂടെ ന്റെ ഉമ്മയും കേറിക്കോട്ടെ  എന്ന്  അപ്പൊ  അവർ  പറയും  മോൾക്  പേടിയാണെങ്കിൽ  ഉമ്മ കേറിക്കോട്ടെ എന്ന്  എന്നെ കൊണ്ട് പോവാൻ പറ്റുന്നോട്ത്  ഒക്കെ  ഞാൻ പോയി  അവളുടെ   കൂടെ

പിന്നെ  അവളുടെ  വസ്വിയത്തു പോലെ  തന്നെ  അവളെ   ഞാൻ   കുളിപ്പിച്ചു  പടച്ചോൻ   സ്വീകരിക്കട്ടെ ...ആമീൻ🤲🏻

അവൾ   പള്ളിയിൽ  കൊണ്ട് പോയതോടെ  എന്റെ എല്ലാ ധൈര്യവും  കഴിഞ്ഞു 

അവളായിരുന്നു  

എന്റെ  ധൈര്യം 🥺..എന്റെ ശക്തി...

റഹ്മനായ  റബ്ബേ    ഞങ്ങളുടെ   പൊന്നുമോളെ   കബറിടം നീ സ്വർഗ  പൂന്തോപ്പ്   ആകണേ..   അവൾക്  എല്ലാ പ്രയാസങ്ങളും  മാറ്റി  സന്തോഷത്തിലാക്കണേ   അവളെയും   ഞങ്ങളെയും   ജന്നാത്തുൽ  ഫിർദൗസിൽ   ഒരുമിച്ച് കൂട്ടണേ     ആമീൻ  ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭


أوصيكم بالدعاء...

ام شفا.

Below Post Ad