ദോഹ:ഗ്രൂപ്പ് എച്ചിലെ അവസാന മത്സരങ്ങളിലൊന്നിൽ പറങ്കിക്കപ്പൽ മുക്കി ദക്ഷിണ കൊറിയൻ പടയോട്ടം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഏഷ്യൻ ടീം വിജയിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധികസമയത്താണ് പോർച്ചുഗലിന് ഇൻജുറിയേറ്റത്. 91ാം മിനുട്ടിൽ ഹവാങ് ഹീ ചാനാണ് കൊറിയയുടെ രണ്ടാം ഗോൾ നേടിയത്. ഇതോടെ പോർച്ചുഗലും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിലെത്തി.
അതേസമയം, ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുറുഗ്വായ് തോൽപ്പിച്ചു. ആദ്യപകുതിയിൽ അരാസ്‌കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്.
പോർച്ചുഗൽ-ദക്ഷിണകൊറിയ മത്സരത്തിൽ കൊറിയ ജയിച്ചതോടെ ജയിച്ച യുറഗ്വായും തോറ്റ ഘാനയും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്