ചങ്ങരംകുളം: കടവല്ലൂരിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. കർണ്ണാടകയിൽ നിന്നും 13 പേരുമായി
ശബരിമലയിലേക്ക് പുറപ്പെട്ട അയ്യപ്പ ഭക്തർ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
സംസ്ഥാന പാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 4:30 നാണ് സംഭവം. കുമാർ (29), രാഘവേന്തർ(24) അശ്വനാഥ്(21), ശേഖർ(22), സുദർശൻ(17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവശിപ്പിച്ചു.
അപകടത്തിൽ വാഹനത്തിന്റെ ഒരു വശവും സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും കുന്നംകുളം പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കടവല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്.
ഡിസംബർ 13, 2022
Tags