ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. ആറ് റൂട്ടുകളിലേക്ക് എയര്‍ഇന്ത്യ പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു.
ദുബായിയില്‍ നിന്ന് കോഴിക്കോട്, ചെന്നൈ, കൊച്ചി, ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. കൂടാതെ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.
പുതിയ പ്രഖ്യാപനം അനുസരിച്ച് 730 ദിര്‍ഹം മുതല്‍ വണ്‍വേ ടിക്കറ്റുകള്‍ ലഭ്യമാകും. ഇത് 16,360 ഇന്ത്യന്‍ രൂപയോളം വരും. ഈ മാസം 24 വരെയാണ് നിരക്കുകളില്‍ ഇളവ് ലഭിക്കുക.
പ്രവാസികള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ പ്രത്യേക നിരക്കുമായി എയര്‍ ഇന്ത്യ
ഡിസംബർ 13, 2022