കുന്ദംകുളത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ച്  പൊലീസുകാരന് പരിക്ക്


 

കുന്നംകുളം: ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ച് സ്‌പെഷല്‍ പൊലീസുകാരന് പരിക്കേറ്റു.

മരത്തംകോട് പുഴങ്ങര ഇല്ലത്ത് വീട്ടില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന്‍ സുഹൈലിനെ (21) കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുന്നയൂര്‍ക്കുളം മാവിന്‍ചുവട് സ്വദേശി ഓടിച്ച കാറാണ് ഇടിച്ചത്.ഗുരുവായൂര്‍ റോഡില്‍ നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള ഹെര്‍ബര്‍ട്ട് റോഡിന് സമീപം അമിത വേഗതയിലെത്തിയ വാഹനം സുഹൈലിനെ ഇടിക്കുകയായിരുന്നു.

Below Post Ad