കപ്പ് അർജൻ്റീനക്ക് | KNews


 

തിരുവനന്തപുരം: നിയമസഭാംഗങ്ങൾ തമ്മിലുള്ള ഫുട്ബോൾ മത്സരത്തിൽ  ബ്രസീലിനെ 4-2ന്  പരാജയപ്പെടുത്തി അർജൻറീന ചാമ്പ്യന്മാരായി.


മന്ത്രി എം.ബി. രാജേഷിൻ്റെ  ക്യാപ്റ്റനായ അർജന്റീനാ ടീമും വി ഡി സതീശന്റെ നേതൃത്വത്തിലുള്ള ബ്രസീൽ ടീമുമായിരുന്നു മത്സരം'

അർജന്റീനയ്ക്ക്‌ വേണ്ടി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ടി സിദ്ദിഖ്‌, കെ വി സുമേഷ്‌, എം വിജിൻ എന്നിവരും ബ്രസീലിന് വേണ്ടി കെ ടി ജലീല്‍, എം എസ് അരുണ്‍ കുമാര്‍ ‍എന്നിവരും ഗോള്‍ നേടി. കെ വി സുമേഷാണ്‌ മത്സരത്തിലെ താരം. ബ്രസീലിന്റെ ഗോള്‍വല കാക്കാൻ കോങ്ങാട്‌ എംഎല്‍എ ശാന്തകുമാരിയും കളത്തിലിറങ്ങി.

ജേതാക്കള്‍ക്ക് ലഭിച്ച രണ്ട് ലക്ഷം രൂപയുടെയും റണ്ണറപ്പിന് ലഭിച്ച അമ്പതിനായിരം രൂപയുടെയും സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

മാധ്യമ സ്ഥാപനമായ ദി ഫോർത്തും നിയമസഭാ സെക്രട്ടേറിയറ്റും ചേർന്നാണ്‌ മത്സരം സംഘടിപ്പിച്ചത്‌.



Below Post Ad