പെരുമ്പിലാവിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ: ദുരൂഹതയെന്ന് വീട്ടുകാർ


 

പെരുമ്പിലാവ്: പെരുമ്പിലാവിലെ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയപറമ്പിൽ റാഷിദിന്റെ ഭാര്യ റിൻഷയെയാണ് (ഗ്രീഷ്മ-25) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തുറക്കുകയായിരുന്നു. അപ്പോഴാണ് സംഭവം അറിയുന്നത്. ഇവർക്ക് രണ്ടുവയസ്സുള്ള മകനുണ്ട്.

ആറുവർഷംമുമ്പാണ് ചിറമനേങ്ങാട് കുറഞ്ചിയിൽ ഞാലിൽ ചന്ദ്രന്റെ മകൾ ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും റാഷിദ് മകളെ മർദിക്കാറുണ്ടെന്നും ഗ്രീഷ്മയുടെ രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞു.

തഹസിൽദാർ എം.കെ. അജികുമാർ, എസ്.എച്ച്.ഒ. യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമികപരിശോധന പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Below Post Ad