പെയിന്റിംഗ് ജോലിക്കിടെ എടപ്പാൾ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു


 

എടപ്പാൾ: പെയിന്റിംഗ്
ജോലിക്കിടെ വീടിന് മുകളിൽ നിന്നും കുഴഞ്ഞ് വീണ് മരിച്ചു.എടപ്പാൾ തട്ടാൻ പടി നീലംകടവിൽ നവാസ്(49) ആണ് മരിച്ചത്. 

ബുധനാഴ്ച  ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. പെയ്ൻ്റിംഗ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്നും കുഴഞ്ഞ് വീഴുകയായിരുന്നു.

 അപകടം നടന്ന ഉടനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോട്ടത്തിന് ശേഷം ഇന്ന് ഒരു മണിക്ക് എടപ്പാൾ അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഖബറടക്കും.

ഭാര്യ:റജീന.മക്കൾ: നിസാമുദ്ധീൻ,ഫാത്തിമ ഫിദ.


Below Post Ad