തൃത്താല ബ്ലോക്ക് കേരളോത്സവം; ചാലിശ്ശേരി ജേതാക്കൾ


 

തൃത്താല ബ്ലോക്ക് പഞ്ചായത്ത്‌ തല കേരളോത്സവത്തിൽ വോളിബോൾ മത്സരത്തിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ജേതാക്കളായി.

ഇരുമ്പകശ്ശേരി എ.യു.പി.സ്കൂളിൽ നടന്ന മത്സരത്തിൽ തൃത്താല ബ്ലോക്കിലെ ഏഴു പഞ്ചായത്തുകൾ മാറ്റുരച്ചപ്പോൾ, അതി വാശിയേറിയ ഫൈനൽ മത്സരത്തിൽ തിരുമിറ്റക്കോട് പഞ്ചായത്തിനെയാണ് ചാലിശ്ശേരി പരാജയപ്പെടുത്തിയത്.

പഞ്ചായത്തിന് മിന്നുന്ന പ്രകടനം കാഴ്ചവെച്ച കളിക്കാരെയും, പരിശീലകൻ നാസർ ചാലിശ്ശേരിയെയും, യൂത്ത് കോർഡിനേറ്റർ  കിരൺ തായക്കാട്ടിലിനെയും പഞ്ചായത്ത് ഭരണസമിതിക്കു  വേണ്ടി പ്രസിഡന്റ്  എ.വി.സന്ധ്യയും, വൈസ് പ്രസിഡന്റ് സാഹിറ ഖാദറും പ്രത്യേകം അഭിനന്ദിച്ചു.

Below Post Ad