എടപ്പാൾ: സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്നഅഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസ:23ന് തുടക്കമാകും.
ഒരു മാസത്തിൽ അതികം നീണ്ടു നിൽക്കുന്ന മത്സരം പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളൈഡ് ലൈറ്റ് സ്റ്റേഡിയത്തിൽ (കെവി മുഹമ്മദ് ഹാജി അയിലക്കാട് മൈതാനിയിൽ) ആരംഭിക്കും.
എല്ലാ ദിവസവും രാത്രി 8:30നാണ് കളികൾ.സെവൻസ് ഫുട്ബോൾ അസ്സോസിയേഷനിൽ (S.F.A)രജിസ്റ്റർ ചെയ്ത 24പ്രമുഖ ടീമുകൾ അണിനിരക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ എംപി ,MLA മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്പന്ധിക്കും.
ഫുടബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് ലോഞ്ചിങ് നാളെ (4/12/22 ഞായർ)വൈ:3മണിക്ക് മുൻ ഇന്ത്യൻ ഇന്റർ നാഷണൽ ഫുട്ബോൾ താരം യൂ.ഷറഫലി എടപ്പാൾ ഫോറം മാളിൽ വെച്ച് നിർവഹിക്കുന്നതാണ് .