തൃത്താല മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ പടിഞ്ഞാറങ്ങാടി എടപ്പാള്‍ റോഡിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി എംബി രാജേഷ് നേരിട്ട് എത്തി വിലയിരുത്തി.
ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് എത്രയും പെട്ടന്ന് വര്‍ക്ക് ചെയ്ത് പൂര്‍ത്തീകരിക്കണമെന്ന് പിഡബ്യുഡി ഓവര്‍സിയര്‍ക്കും കരാറുകാര്‍ക്കും നിര്‍ദേശം നല്‍കി എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ, ആലൂർ ലോക്കൽ കമ്മറ്റി അംഗം ദിവാകരൻ, കപ്പൂർ ലോക്കൽ കമ്മറ്റി അംഗങ്ങളായ വി ഇക്ബാൽ, എം ഷഫീക്ക്, കെ ടി അബ്ദുള്ള കുട്ടി, കുഞ്ഞുണ്ണി അങ്ങാടി പിഎസ് സുബ്രമണ്യൻ തുടങ്ങിയവർ മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു.