ജല വിതരണ പൈപ്പ് ലൈൻ പൊട്ടി;കൂറ്റനാട് തൃത്താല റോഡിൽ ഗതാഗതം നിരോധിച്ചു.


 

കൂറ്റനാട് തൃത്താല റോഡിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു

പാവർട്ടി ശുദ്ധജല വിതരണ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന റോഡ് തകർന്നതിന്റെ അടിസ്ഥാനത്തിലാണ് റോഡ് അടക്കാൻ തീരുമാനിച്ചത്.

മന്ത്രി എം.ബി രാജേഷ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തഹസിൽദാർ ടി.പി കിഷോർ ന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അപകട സാധ്യത കണക്കിലെടുത്ത് റോഡ് അടച്ചിടാൻ തീരുമാനിച്ചു.

അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി വിഭാഗം അറിയിച്ചു.


Below Post Ad