ഒരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് കൂറ്റനാട് നിവാസികൾ.
പാവർട്ടി ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ ഇന്ന് രാത്രി 8 മണിയോടെ പെട്ടെന്ന് പൊട്ടി റോഡ് ആകെ തകർന്നു.
റോഡിന് സമീപത്തെ ബസ്സ് സ്റ്റോപ്പ് ഏത് നിമിഷവും നിലം പതിക്കാവുന്ന
അവസ്ഥയിലാണ്.
റോഡിന് സമീപത്തെ കടകളിലാകെ വെള്ളം കയറിയതിനെ തുടർന്ന് തുടർന്ന് കൂറ്റനാട് തൃത്താല റോഡ് ഗതാഗതം നിരോധിച്ചു
മന്ത്രി എം.ബി രാജേഷ് ബ്ലോക്ക് പ്രസിഡണ്ട് വി.പി.റജീന എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തഹസിൽദാർ ടി.പി കിഷോർ ന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.അപകട സാധ്യത കണക്കിലെടുത്ത് റോഡ് അടച്ചിടാൻ തീരുമാനിച്ചു.
200 മീറ്ററോളം റോഡ് തകർന്നിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാനും കുടിവെള്ള പൈപ്പ് ലൈൻ പുനസ്ഥാപിക്കാനുമുള്ള നടപടികൾ നാളെ രാവിലെ വിദഗ്ദ സമിതി സ്ഥലം സന്ദർശിച്ച് തീരുമാനിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.