പത്ത് വർഷം മുമ്പ് കാണാതായ യുവതിയെയും യുവാവിനെയും ബെംഗളൂരുവിൽ കണ്ടെത്തി


 

മലപ്പുറം: 2012-ൽ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവതീയുവാക്കളെ കണ്ടെത്തി. ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയുമാണ് ബെംഗളൂരുവിൽനിന്ന് കണ്ടെത്തിയത്.


മലപ്പുറം സി -ബ്രാഞ്ചിലെ ജില്ലാ മിസ്സിങ് പേഴ്സൺ ട്രേസിങ് യൂണിറ്റ് (ഡി.എം.പി.ടി.യു.) ആണ് ഇവരെ കണ്ടെത്തിയത്. ഡി.എം.പി.ടി.യു. അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബെംഗളൂരുവിലെ താമസസ്ഥലത്തു നിന്ന് ഇവരെ കണ്ടെത്തിയത്.

10 വർഷത്തോളമായി ഇവിടെ വാടകവീട്ടിൽ താമസിച്ചു വരുകയായിരുന്നു. ഇരുവരേയും മലപ്പുറം ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി.

Below Post Ad