വട്ടേനാട് ഗവ.എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം ഇന്ന്



കൂറ്റനാട്വ : വട്ടേനാട് ഗവ. എൽ.പി സ്കൂളിന്റെ വികസന മുന്നേറ്റം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച എട്ട് ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ 3ന് ഉച്ചക്ക് 12 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.

ചടങ്ങിൽ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ അദ്ധ്യക്ഷത വഹിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ഷാനിബ ടീച്ചർ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സെബു സദക്കത്തുള്ള,  തൃത്താല ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ. കൃഷ്ണകുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ പി.വി പ്രിയ തുടങ്ങിയവർ പങ്കെടുക്കും.


Below Post Ad