പട്ടാമ്പി : വീടിന്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം.വിളയൂർ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുൽ മജീദാണ് (60) വീടിന്റെ രണ്ടാം നിലയിൽ പെയിൻ്റിംഗ് ജോലി ചെയ്യുന്നതിനിടെ താഴേക്ക് വീണ് മരണപ്പെട്ടത്.
ഇന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് മജീദ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്.