ദോഹ: ആറാം കിരീട സ്വപ്നവുമായി ഖത്തറിലെത്തിയ കാനറികൾക്ക് കണ്ണീർ മടക്കം. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്ത്തിയത്. നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിക്കുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ക്രൊയേഷ്യൻ നിരയിൽ കിക്കെടുത്ത നിക്കാളോ വ്ലാസിച്ച്, ലോവ്റോ മാജെർ, ലൂക്ക മോഡ്രിച്ച്, ഓർസിച്ച് എന്നിവരെല്ലാം പന്ത് വലയിലെത്തിച്ചു. ബ്രസീൽ താരം റോഡ്രിഗോ സിൽവയുടെ ഷോട്ട് ഗോളി ലിവാകോവിച്ച് തട്ടിയകറ്റിയപ്പോൾ, മാർക്വിഞ്ഞോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. കാസെമിറോ, പെഡ്രോ എന്നിവർ മാത്രമാണ് ഷോട്ട് വലയിലെത്തിച്ചത്.
അർജന്‍റീന-നെതർലൻഡ്സ് ക്വാർട്ടർ മത്സരത്തിലെ വിജയികളുമായണ് സെമി ഫൈനലിൽ ക്രൊയേഷ്യ ഏറ്റുമുട്ടുക.
ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റ് ബ്രസീൽ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്ത്
ഡിസംബർ 09, 2022
Tags