കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കുറ്റിപ്പുറം സ്വദേശി പിടിയിൽ പിടിയിൽ.
സംശയത്തെത്തുടർന്നു വിശദ പരിശോധനയ്ക്കായി വിമാനത്താവളത്തിൽ തടഞ്ഞുവച്ച വാട്ടർ ടാപ്പ് തുറന്നു പരിശോധിച്ചപ്പോഴാണ് 42.6 ലക്ഷം രൂപയുടെ 814 ഗ്രാം സ്വർണം കസ്റ്റംസിനു ലഭിച്ചത്.
ഡിസംബർ 10നു വൈകിട്ട് ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖിന്റെ ബാഗേജിൽനിന്നാണ് ബേസിൻ മിക്സർ ടാപ്പ് പരിശോധനയ്ക്കായി എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
കഴിഞ്ഞ ദിവസം വിദഗ്ധരുടെ സഹായത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ടാപ്പ് തുറന്നു പരിശോധിച്ചപ്പോൾ മൂന്നു സ്വർണ റോഡുകൾ കിട്ടി.
കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത 30,000 രൂപയ്ക്കു വേണ്ടിയാണ് യാത്രക്കാരൻ ഇതു കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.