കുറ്റിപ്പുറം :ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻജിനിയറിങ് വിദ്യാർഥി മരിച്ചു.
ചെറുകര പാറക്കൽമുക്കിലെ ചിറത്തൊടി സുബൈറിന്റെ മകൻ റസീൻ (21) ആണ് മരിച്ചത്. ശനിയാഴ്ച കുറ്റിപ്പുറം മാണൂരിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
പ്രോജക്ട് ആവശ്യത്തിനായി എടപ്പാൾ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിലെ മൂന്നാം വർഷ ഇലക്‌ട്രിക്കൽ എൻജിനിയറിങ് വിദ്യാർഥിയാണ്.
മാതാവ്: പൊതുവാഞ്ചോല ഫൗസിയ. സഹോദരങ്ങൾ: റിൻഷ, റബീഹ്. മൃതദേഹം ഞായറാഴ്ച വൈകീട്ട് ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി