തൃത്താല പോലീസിൻ്റെ ജനകീയ മുഖമായിരുന്ന ഷെരീഫ് സാറിന് ഔദ്യോഗിക ബഹുമതിയോടെ നാടിൻ്റെ അന്ത്യാജ്ഞലി | KNews


 

കൊപ്പം: തൃത്താല പോലീസിൻ്റെ ജനകീയ മുഖമായിരുന്ന ഷെരീഫ് സാറിന് ഔദ്യോഗിക ബഹുമതിയോടെ ജന്മനാടിൻ്റെ അന്ത്യാജ്ഞലി

തൃത്താല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൊപ്പം സ്വദേശി കൊടക്കാട്ടു പറമ്പിൽ ഷെരീഫ് (51) ൻ്റെ കബറടക്കം കൊപ്പം ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതിയോടെ ഇന്ന് നടന്നു.

ജില്ല പോലീസ് മേധാവികൾ അടക്കം ഉന്നതർ ചടങ്ങിൽ പങ്കെടുത്തു.രോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെയാണ്  അദ്ദേഹം മരണപ്പെട്ടത്.

തൃത്താല പോലീസ് എസ്. ഐയായി  സർവ്വീസിലിരിക്കെ ഔദ്യോഗിക വിരമിക്കലിന് നാല് വർഷം മാത്രം ശേഷിക്കെയാണ് അദ്ദേഹത്തിൻെറ വിയോഗം.

Below Post Ad