കുന്ദംകുളം : വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കത്ത് കോളജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി സരള (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
ദേശമംഗലം മലബാർ എഞ്ചിനീയറിങ് കോളജിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് തലചുറ്റിയതോടെ നിയന്ത്രണംവിട്ട ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
പരിക്കേറ്റ വിദ്യാർഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽനിന്നും എരുമപ്പെട്ടിയിൽനിന്നും എത്തിയ ആംബുലൻസുകളിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ഹോട്ടലിൽ കാര്യമായ തിരക്കില്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു