ഈ വർഷം ഇന്ത്യയിൽ നിന്ന് 1.75 ലക്ഷം പേർക്ക് ഹജ്ജിന് അവസരം; സഊദിയുമായി കരാർ ഒപ്പുവെച്ചു


 

ജിദ്ദ: ഇന്ത്യയിൽ നിന്ന് ഈ വർഷം 1,75,025 പേർക്ക് ഹജ്ജ് ചെയ്യാൻ അവസരം. ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ശാഹിദ് ആലമും സഊദി ഹജ്ജ്, ഉംറ ഉപ മന്ത്രി ഡോ.ആദില്‍ഫത്താഹ് ബിന്‍ സുലൈം മശും ആണ് കരാറിൽ ഒപ്പുവെച്ചത്. 


ചരിത്രത്തിലെ ഏറ്റവും വലിയ ക്വാട്ടയാണ് ഇന്ത്യക്ക് ലഭിച്ചത്. ഇതിന് മുമ്പ് 2019ല്‍ 1.4 ലക്ഷം പേര്‍ക്ക് ഹജ്ജിന് അനുമതി നല്‍കിയതാണ് ഇന്ത്യക്ക് ലഭിച്ച വലിയ ക്വാട്ട. എന്നാല്‍, കൊവിഡ് മഹാമാരി കാരണം 2020ൽ വിദേശികള്‍ക്ക് ഹജ്ജ് അനുമതി ലഭിച്ചില്ല. 2022ല്‍ 79,237 ഇന്ത്യക്കാരാണ് ഹജ്ജ് ചെയ്തത്.

ജിദ്ദയിൽ നടക്കുന്ന എക്‌സിബിഷനിൽ വെച്ചാണ് ഹജ്ജ് കരാറിൽ ഒപ്പ് വെച്ചത്.

യു എസ് ഡോളറിനെതിരെ
രൂപയുടെ മൂല്യം കുറഞ്ഞതോടെ ഈ വർഷത്തെ ഹജ്ജിനെത്തുന്ന ഇന്ത്യക്കാരുടെ ചെലവ് വർധിക്കുമെന്നതാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.





Below Post Ad