ഒറ്റപ്പാലത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കക്കാട്ടിരി സ്വദേശി മരിച്ചു.


 

 തൃത്താല :  ഒറ്റപ്പാലത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തൃത്താല കക്കാട്ടിരി സ്വദേശി മരിച്ചു.


കക്കാട്ടിരി കൂമ്പ്ര ചേരത്ത് വളപ്പിൽ മുഹമ്മദ് (79) ആണ് മരണപ്പെട്ടത്. സഹോദരൻ കുഞ്ഞ് ബാവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.അമിത വേഗതയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരുവശം പൂർണമായും തകർന്നു.


സഹോദരൻ കുഞ്ഞ് ബാവയോടൊപ്പം ഒറ്റപ്പാലത്തുള്ള പഴയ കാല സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ ഒറ്റപ്പാലം സെൻ്ററിൽ വെച്ച് പാലക്കാട്ടേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം .

ഉടൻ തന്നെ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് മരണപ്പെടുകയായിരുന്നു .


കക്കാട്ടിരിയിലെ പൗരപ്രമുഖനും മുൻ മഹല്ല് ഭാരവാഹിയും  റിട്ട. കൃഷി ഓഫീസറുമായിരുന്ന കെ.സി മുഹമ്മദ്.

പോലീസ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ( ചൊവ്വ ) ഉച്ചയോടെ കക്കാട്ടിരി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും.

ഭാര്യതിത്തുമ്മ ,മക്കൾ .സുലൈഖ , ഫാത്തിമ ,കബീർ ,നസീമ.മരുമക്കൾ .മുഹമ്മദാലി ,കരീം ,ഫൗസിയ,ബഷീർ

Below Post Ad