പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജും ജി.ടെക് കംപ്യൂട്ടർ എഡ്യുക്കേഷനും സംയുക്തമായി സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജനുവരി 28ന് ആമയൂർ എം.ഇ.എസ് കോളേജിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് മേള.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് ഉദ്ഘാടനം ചെയ്യും. ഒറ്റപ്പാലം ജോയിന്റ് ആർ.ടി.ഒ സി.യു മുജീബ് മുഖ്യാതിഥിയാവും. മേളയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായിരിക്കും. ജി.ടെക്കിന്റെ 230-ാം മത് തൊഴിൽ മേളയാണ് എം.ഇ.എസ് കോളേജിൽ സംഘടിപ്പിക്കുന്നത്.
ഉദ്യോഗാർഥികൾ ബയോഡാറ്റയുടെ 5 കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം എന്നിവ ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെങ്കിൽ എൻട്രി
പാസ് എന്നീ രേഖകൾ നിർബന്ധമായും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് 9349 205 123 /7591 957 478 / 9388 183 944 എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്ന്
ജി.ടെക് മാർക്കറ്റിങ് മാനേജർ അൻവർ സാദിക്, ഡയറക്ടർ ശാന്തിനി പ്രവീൺ, ഏരിയ മാനേജർ മെബിൻ ഫിലിപ്, എം.ഇ.എസ് കോളേജ് കോ-ഓർഡിനേറ്റർ അഹമ്മദ് അൻവർ എന്നിവർ അറിയിച്ചു.