മനസോടിത്തിരി മണ്ണിലേക്ക്;ലൈഫ് ഭവന പദ്ധതിക്കായി 57 സെന്‍റ് ഭൂമി സംഭാവന ചെയ്തു മാതൃകയായി മൊയ്തു മാനുക്കാസ്‌


 

തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്തു മാനുക്കാസ്‌ ലൈഫ് ഭവനപദ്ധതിക്കായി 57 സെന്‍റ് ഭൂമി സംഭാവന ചെയ്തു.

ഭൂരഹിതരായ ഭവനരഹിതർക്ക്‌ വീട്‌ വെക്കാനുള്ള ഭൂമി ലഭ്യമാക്കാൻ സർക്കാർ ആവിഷ്കരിച്ച മനസോടിത്തിരി മണ്ണിലേക്കാണ് തൃശൂർ ദേശമംഗലത്തുള്ള ഭൂമി കൈമാറിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ നടന്ന ചടങ്ങിൽ രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി. സിപിഐഎം തൃത്താല ഏരിയാ സെക്രട്ടറി ടി പി മുഹമ്മദ്‌ മാസ്റ്റർ, പാര്‍ട്ടി നേതാവ്‌ കെ എ ഷംസു തുടങ്ങിയവർ പങ്കെടുത്തു.

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത പതിനാലോളം പേര്‍ മൊയ്തു സംഭാവന നല്‍കിയ ഈ ഭൂമിയില്‍ ലൈഫ് ഭവനപദ്ധതിയിലൂടെ അവരുടെ വീട് നിര്‍മ്മിക്കും.

മറ്റുള്ളവരോടുള്ള കരുതലും സഹായമനസ്കതയും
പ്രകടിപ്പിച്ച മൊയ്തുവിനെ മുഖ്യമന്ത്രിയും മന്ത്രി എം.ബി രാജേഷും പ്രത്യേകം അഭിനന്ദിച്ചു.

മനസോടിത്തിരി മണ്ണിലേക്ക് ഭൂമി സംഭാവന ചെയ്യാൻ കൂടുതലാളുകള്‍ രംഗത്തെത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു

Tags

Below Post Ad