തൃത്താല മണ്ഡലത്തിലെ അസാപ് ചാത്തനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
ഐ.ഇ.എല്‍.ടി.എസ്, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് (ബ്യൂട്ടി പാര്‍ലര്‍), മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്‌വെയര്‍ റിപ്പയര്‍ ടെക്‌നിഷ്യന്‍, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്‌നിഷ്യന്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
വിവിധ മേഖലകളിലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടുകൂടെ പഠിക്കാന്‍ അസാപ് അവസരമൊരുക്കുന്നുണ്ട്. കോഴ്‌സ് ഫീസ് അടയ്ക്കാന്‍ സ്‌കില്‍ ലോണും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ 9495999730, 8590414656 ലോ www.asapkerala.gov.in ലോ ലഭിക്കും.