കെ.പി ശശിധരന്‍ മലമൽക്കാവ് അന്തരിച്ചു | KNews


 

മലമൽക്കാവിലെ പൊതുപ്രവര്‍ത്തകൻ കെ പി ശശിധരന്‍ അന്തരിച്ചു.

ആനക്കര പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളുടെ രൂപീകരണത്തിൽ പങ്കാളിയായിരുന്ന അദ്ദേഹം ആനക്കര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായി പത്ത് വർഷത്തോളം പ്രവർത്തിച്ചു.

മുന്‍കാല സാക്ഷരത പ്രവര്‍ത്തകനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.സിപിഐഎം  മലമക്കാവ് ബ്രാഞ്ച്കമ്മിറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് , ഭാരതപുഴ സംരക്ഷണ സമിതി എന്നിവയുടെ പ്രവര്‍ത്തകനുമായിരുന്നു.

നീണ്ടകാലം മലമക്കാവ് പ്രതിഭാ യൂത്ത് ക്ലബ്ബ് ചന്ദ്രോദയം ലൈബ്രറിയുടെ ഭാരവാഹിയായിരുന്നു. ബസ്സ് പാസ്സഞ്ചേഴ്സ് അസോസിയേക്ഷനിലും  അദ്ദേഹം സേവനം ചെയിതിട്ടുണ്ട് 

Below Post Ad