ചാലിശ്ശേരി: മദ്രസ വിട്ട് വരുമ്പോൾ വിദ്യാർത്ഥി കാർ ഇടിച്ച് മരിച്ചു.
കോക്കൂർ അത്താണിപ്പീടികയിൽ ഇ.വി നജീബിന്റെ മകൻ മുഹമ്മദ് നബീലാണ് (7) മരണപ്പെട്ടത്
ചാലിശ്ശേരി ജി എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് .
ഇന്ന് കാലത്ത് 9 മണിക്ക്മ ദ്രസ വിട്ടു വരുമ്പോൾ റോഡ് മുറിഞ്ഞു കടക്കവെയാണ് അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ട് നൽകും. മാതാവ്: സുഹറ. ആമിന, സൈമ
സഹോദരിമാരാണ്.