കുന്നംകുളം: കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി കസ്റ്റഡിയിൽ. കണ്ണൂർ സ്വദേശി ഇസ്മായിലിനെ പോലീസ് പിടികൂടി.മോഷ്ടിച്ച ആഭരണങ്ങൾ കോഴിക്കോട് കടയിൽ നിന്ന് കണ്ടെടുത്തു.
കുന്നംകുളം ശാസ്ത്രിജി നഗറിൽ പ്രശാന്തി വീട്ടിൽ റിട്ട. പ്രഫ. രാജൻ-ദേവി ദമ്പതികളുടെ വീട്ടിലാണ് കഴിഞ്ഞ ഒന്നിന് കവർച്ച നടന്നത്.96 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്.
പകൽ മോഷണം നടത്തുന്ന പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ അപരിചിതരെന്ന് മനസ്സിലാക്കിയവരെക്കുറിച്ചും അന്വേഷിച്ചിരുന്നു. പകൽ പൂട്ടി കിടക്കുന്ന വീടുകൾ ഉന്നം വെച്ചാണ് ഇവർ കവർച്ചക്ക് പദ്ധതിയിടുന്നത്.
പ്രഫഷനൽ മോഷ്ടാവ് തന്നെയാണ് കുന്നംകുളത്ത് കവർച്ച നടത്തിയതെന്ന് ഇതോടെ വ്യക്തമാകുന്നു. വീടിന്റെ ഓപ്പൺ ടെറസിലേക്കുള്ള വാതിൽ തള്ളി തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.