ദുബായ്: യുഎഇ യിലെ കുമ്പിടി മഹല്ല് നിവാസികളുടെ കൂട്ടായ്മയായ "കുമ്പിടി പ്രവാസി ജമാഅത്ത്" മരുപ്പച്ച എന്ന പേരിൽ പ്രവാസി സുവനീർ ഇറക്കുന്നു. സുവനീർ കവർ പ്രകാശനം പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ അശ്റഫ് താമരശ്ശേരി നിർവഹിച്ചു.
"മഗ്‌രിബ്" കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു നാടിന്റെയും കൂട്ടായ്മയുടെയും അഭിമാനമായ ശിഹാബ് ഹുദവി കുമ്പിടിയെ ചടങ്ങിൽ ആദരിച്ചു.
ജനിവാരി 8 നു ദുബായിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡന്റ് അബ്ദുൽ മജീദ് കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു.
മാഗസിൻ പുബ്ലിഷർ മൊയ്‌ദീൻ കുട്ടി കോണിക്കൽ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ വൈസ് പ്രസിഡന്റ് ഫിറോസ് ഒറുവിൽ, സാദാത് തുറക്കൽ, ജനറൽ സെക്രെട്ടറി മുഹമ്മദ് ഫൈസൽ പി ടി, ജോയിന്റ് സെക്രട്ടറിമാരായ ശരീഫ് എം.വി, യാസിർ അഹമ്മദ് തുറക്കൽ, മാഗസിൻ ചീഫ് എഡിറ്റർ ശരീഫ് ഹുദവി കുമ്പിടി, എഡിറ്റോറിയൽ ബോർഡ് മെമ്പർമാരായ റഫീഖ് ഹുദവി കുമ്പിടി, ശിഹാബ് ഹുദവി കുമ്പിടി എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് മെമ്പർമാരും, നൂറോളം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.