എടപ്പാൾ : ഇന്നലെ വൈകിട്ട് വട്ടംകുളം താഴെ പാലം ഇറക്കെത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്ക്പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന പൊന്നാനി സ്വദേശി ചോന്താം വീട്ടിൽ മുജീബ് റഹ്മാൻ (49) മരണപ്പെട്ടു.
ഭാര്യയുമായി പടിഞ്ഞാറങ്ങാടിയിലെ ഭാര്യ വീട്ടിലേക്ക് ബൈക്കിൽ വരുന്ന സമയത്താണ് അരിയുമായി പോയിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചത്.
സാരമായി പരുക്ക് പറ്റിയ മുജീബിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.