ചങ്ങരംകുളം: വയലിൽ മരുന്ന് തളിക്കുന്നതിനിടെ ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.
പള്ളിക്കര തെക്ക്മുറിയിൽ താമസിക്കുന്ന കണ്ടശാരു വളപ്പിൽ ഷൗക്കത്ത്(45)ആണ് കുഴഞ്ഞു വീണ് മരിച്ചത്.
കൂനംമൂച്ചി ഭാഗത്ത് പാടത്ത് നെല്ലിന് മരുന്ന് അടിക്കുന്നതിനടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യ: ഹാജറ (ചങ്ങരംകുളം എസ്.എം സ്‌കൂൾ അധ്യാപിക) മകൻ റാഷീദ്. ഖബറടക്കം തിങ്കളാഴ്ച പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.