ഒറ്റപ്പാലം : ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ മൂന്നാം പ്രതിയായ തൃത്താല മേഴത്തൂർ പട്ടിക്കര വളപ്പിൽ ഇർഷാദിനെ (28) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 22 നാണ് 490 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻ്റ് പരിസരത്തു നിന്ന് പിടികൂടിയത്.
ആലപ്പുഴ സ്വദേശി രാഹുൽ (24) കായംകുളം സ്വദേശി പ്രിൻസ് (24 എന്നിവരാണ് അന്ന് പിടിയിലായത്.
മൂന്നാമതൊരാൾ കൂടി ഉണ്ടെന്ന സംശയത്തിൽ നടന്ന അന്വേഷണമാണ് ഇർഷാദിൻ്റെ അറസ്റ്റിലെത്തിച്ചത്. ഇയാളെ കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്തു
ഹഷീഷ് ഓയിൽ പിടികൂടിയ കേസ്; മേഴത്തൂർ സ്വദേശി അറസ്റ്റിൽ
ജനുവരി 26, 2023