മുൻ വൈരാഗ്യം; പാലക്കാട് യുവാവിനെ സുഹൃത്തുക്കൾ വെട്ടി പരുക്കേൽപ്പിച്ചു


 

പാലക്കാട്:  യുവാവിനെ സുഹൃത്തുക്കൾ  വെട്ടി പരുക്കേൽപ്പിച്ചു. മണ്ണാർക്കാട് സ്വദേശി നൗഷാദിനെയാണ് വെട്ടി പരുക്കേൽപ്പിച്ചത്.

 മുൻ വൈരാഗ്യത്തിന്റെ പേരിൽസുഹൃത്തുക്കളായ ഹംസ, ഷഫീക്ക്, ശിഹാബ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പരുക്കേറ്റ നൗഷാദിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. നൗഷാദിന്റെ വീട്ടിലെത്തിയ അക്രമികൾ മാരകായുധമുപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റ നൗഷാദ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ നേരത്തെയും നൗഷാദിന് നേരെ വധഭീഷണി മുഴക്കിയിരുന്നതായി ആരോപണമുണ്ട്.

Below Post Ad