കണ്ടനകത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു


 

എടപ്പാൾ: കണ്ടനകത്ത് കെ.എസ്.ആര്‍.ടി.സി.ബസ് ബൈക്കില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

കോലത്ര കുന്നത്ത് താഴത്തെ പുരക്കൽ ബാലന്റെ മകൻ മിഥുൻ ആണ്  മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി 9.30 നു സംസ്ഥാന പാതയിലെ പുള്ളുവൻപടിയിലായിരുന്നു അപകടം.

മിഥുൻ ആദിത്യൻ,അതുൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ മിഥുൻ ഇന്ന് ഉച്ചയോടെ മരണപ്പെട്ടു.

ചേകനൂര്‍ ആറേക്കാവ് പൂരം കഴിഞ്ഞ് മൂവരും ബൈക്കില്‍ വീടുകളിലേക്ക് വരുന്നതിനിടേയാണ് അപകടം.

കോലത്രക്കുന്നിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നു വന്ന  കെ.എസ്.ആര്‍.ടി.സി.ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

Below Post Ad