കൊപ്പം : മുളയൻകാവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ശനിയാഴ്ച പുലർച്ചെ ആയിരുന്നു അപകടം. തൃശൂർ ചേലക്കര സ്വദേശി നബീൽ (19) ആണ് മരിച്ചത്.
കൂടെ യാത്ര ചെയതിരുന്ന ബന്ധു ഫൈസലിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് സർവീസ് ചെയ്യുന്നതിനായി പെരിന്തൽമണ്ണയിലേക്ക് പോകും വഴിയാണ് അപകടം