കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ച ശേഷം അൽപം കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടി.
പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഇതോടെ ഒരുപവന് 42,120 രൂപയും ഗ്രാമിന് 5,265 രൂപയുമായി.
ജനുവരി 26നാണ് സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയായ 42,480 രൂപയിൽ എത്തിയത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,250 രൂപയും ആയിരുന്നു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും 42,160 രൂപയായിരുന്നു. ജനുവരി രണ്ടിനായിരുന്നു ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വില. 40,360 രൂപയായിരുന്നു അന്ന്.