ചാലിശ്ശേരി സ്കൂൾ വിദ്യാർത്ഥികളുടെ നന്മ മനസ്സിന് ഫുൾ എ പ്ലസ്

  

ചാലിശ്ശേരി: ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ നന്മ മനസ്സിന്  ഫുൾ എ പ്ലസ് മാർക്ക് 

കഴിഞ്ഞദിവസം വൈകീട്ട് സൃഹൃത്തിന്റെ പിറന്നാളിന് ഗിഫ്റ്റ് വാങ്ങി മടങ്ങിവരുമ്പോഴാണ് പോലീസ് സ്റ്റേഷനു സമീപം റോഡിൽ നിന്ന്  പേഴ്സ് വീണ് കിട്ടിയത്. പേഴ്സ് തുറന്ന് നോക്കിയപ്പോൾ രൂപയും  എ ടി എം കാർഡും കണ്ടു.  

ഉടനെ വിദ്യാർത്ഥികളായ ആൽജിയോ , സൗരവ് വി.എസ് , ധർമ്മിക് സി എന്നിവർ  പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മടങ്ങി. 13000 രൂപ അടങ്ങിയ പേഴ്സ് പോലീസ്  ഉടമയെ കണ്ടെത്തി  കൈമാറി. ചെറുപ്രായത്തിൽ മാതൃകയായ വിദ്യാർത്ഥികൾക്ക് ഉടമകൾ ഉപഹാരവും നൽകി

ഒമ്പതാംക്ലാസ് എ ഡിവിഷനിൽ പഠിക്കുന്ന മൂന്ന് പേരും  സ്കൂളിനും , ഗ്രാമത്തിനും അഭിമാനമായി   വിദ്യാർത്ഥികളെ  സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക , പിടിഎ പ്രസിഡന്റ് പി.കെ കിഷോർ , അദ്ധ്യാപകർ , പിടിഎ അംഗങ്ങൾ എന്നിവർ അനുമോദിച്ചു.

Tags

Below Post Ad