പടിഞ്ഞാറങ്ങാടി : കൂനമുച്ചിയിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കൂനംമൂച്ചി സ്വദേശി സിറാത്ത് മാനു (65) വിനാണ് ഗുരുതര പരിക്ക്.
വ്യാഴാഴ്ച വൈകീട്ട് ആറു മണിക്കാണ് അപകടം. കൂനംമൂച്ചി എടപ്പാൾ റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിയന്ത്രണംവിട്ട കാർ വന്നു ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാദത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവർ തെറിച്ചു റോഡിലേക്ക് വീണു. ഗുരുതര പരിക്ക് പറ്റിയ ഇയാളെ ആദ്യം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു