കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി.
പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവിൽ പറയുന്നു.
കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം സൗകര്യങ്ങള്‍ ഒരുക്കണം.
കേരള സാംക്രമിക രോഗങ്ങൾ ആക്ട് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി
ജനുവരി 16, 2023
Tags