ചാലിശ്ശേരി ഫുട്ബോൾ ടൂർണ്ണമെൻ്റ്; സംഘാടക സമിതി രൂപീകരിച്ചു



ചാലിശ്ശേരി: സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും മാർവൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സംഘാടകസമിതി രൂപീകരണ യോഗം പി.പി.ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. 

ഏപ്രിൽ രണ്ടാം വാരത്തിൽ ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്ര മൈതാനിയിലാണ് ടൂർണ്ണമെന്റ് നടക്കുക.സഹയാത്ര പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞാലിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ബാവ മാളിയേക്കൽ, പഞ്ചായത്ത് അംഗങ്ങളായ പി.വി.രജീഷ്,വി. എസ്.ശിവാസ്  യൂസഫ് പണിക്കവീട്ടിൽ, കെ.സി. കുഞ്ഞൻ, ബാലൻ മാസ്റ്റർ,പി.സി. ഗംഗാധരൻ, ബാബു നാസർ, ടി.എം. കുഞ്ഞുക്കുട്ടൻ, ശിവശങ്കരൻ , വി.എസ്.ശിവാസ്,
മാർവൽ പ്രസിഡണ്ട് അഹമ്മദുണ്ണി , ഫൈസൽ മാസ്റ്റർ സ്റ്റീഫൻ, തുടങ്ങിയവർ സംസാരിച്ചു.

ടി.എ. രണദിവെ വിശദമായ രൂപരേഖ അവതരിപ്പിച്ചു.ടി. കെ സുനിൽകുമാർ
സ്വാഗതവും, റെജി നന്ദിയും പറഞ്ഞു.
75 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു.

തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എം.ബി.രാജേഷ്,പൊന്നാനി എം.പി ഇ.ടി. മുഹമ്മദ് ബഷീർ,ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.വി. സന്ധ്യ,തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ കുഞ്ഞുണ്ണി, സി.വി. ബാലചന്ദ്രൻ മാസ്റ്റർ, ദിനേശൻ എറവക്കാട്ട്,എസ് എം. കെ.തങ്ങൾ, ടി.പി. കുഞുണ്ണി, ടി.എം. കുഞ്ഞുക്കുട്ടൻ, മുരുകദോസ് മാസ്റ്റർ, സ്റ്റീഫൻ, ധന്യ സുരേന്ദ്രൻ എന്നിവർ രക്ഷാധികാരിമാരാണ്.

Below Post Ad