കോഴിക്കോട്: കല്ലായിയിൽ റെയിൽവേ ട്രാക്കിൽ ഇരുന്ന രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയാണ് പരിക്കേറ്റയാൾ.
കല്ലായി റെയിൽവേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂർ - കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.