പുത്തൻ കാർ വാങ്ങി വാഹന പൂജക്കായി ഗുരുവായൂരിലേക്ക്  വരുന്നതിനിടെ അപകടം


 

ഗുരുവായൂർ : പുതിയ കാർ ഷോറൂമിൽനിന്ന് വാങ്ങി പൂജക്കായി ഗുരുവായൂരിലേക്ക്  വരുന്നതിനിടെ അപകടം.

കാറിന്റെ മുൻവശം തകർന്നു.
കാറോടിച്ചിരുന്ന യുവാവും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു.

പാലക്കാട് വഞ്ചിക്കോട് സ്വദേശി 'കൃഷ്ണഗാനത്തിൽ' കൃഷ്ണകുമാറും ചെറിയ കുട്ടി ഉൾപ്പെടെ അഞ്ചു പേരടങ്ങുന്ന കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്.

ഇവർ കോയമ്പത്തൂരിൽനിന്നാണ് കാർ വാങ്ങിയത്. വാഹന പൂജയ്ക്കായി ഗുരുവായൂരിലേക്ക് വരുകയായിരുന്നു. മമ്മിയൂർ ക്ഷേത്രം എത്തുന്നതിനുമുമ്പ്, എതിരേ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം റോഡിന്റെ മധ്യത്തിലായിരുന്നതിനാൽ ഒരു മണിക്കൂറോളം മമ്മിയൂർ സെൻ്ററിൽ ഗതാഗതം തടസ്സപ്പെട്ടു

Below Post Ad