കുന്ദംകുളത്ത് കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം;63കാരൻ പിടിയിൽ


 

കുന്നംകുളം: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 63കാരൻ പിടിയിൽ. 

തൃശൂര്‍ ശങ്കരയ്യര്‍ റോഡില്‍ മറ്റം ആളൂർ ചിറ്റിലപ്പള്ളി വീട്ടില്‍ ലാസറിനെയാണ് (63) കുന്നംകുളം സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


തൃശൂരില്‍നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന ബസ് ചൂണ്ടലില്‍ എത്തിയപ്പോഴാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ബസ് കുന്നംകുളം സ്റ്റേഷനിലെത്തിച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇയാൾക്കെതിരെ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലും സമാന കേസുണ്ട്. 

Below Post Ad