മന്ത്രി എം.ബി രാജേഷ് ഡോ.ഹുറൈർകുട്ടിയുടെ വീട് സന്ദർശിച്ചു | KNews


 

കൂടല്ലൂർ : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ആയുർവേദ ഡോക്ടറും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായ ഡോ. പി.കെ.കെ ഹുറൈർ കുട്ടിയുടെ വീട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശിച്ചു.

കുടുംബാംഗങ്ങളുമായി സംസാരിച്ച മന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയതു.

ശനിയാഴ്ച പുലർച്ചെയായിരുന്നു ഡോ.ഹുറൈർകുട്ടിയുടെ അന്ത്യം. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ അന്ത്യോപചാരമർപ്പിക്കാനെത്തി.

Below Post Ad